ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE

ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെ
ജയത്തിൻ ഘോഷം ഉയർന്നിടട്ടെ
അന്ത്യകാല അഭിക്ഷേകത്താലെ
ദൈവജനമെ ഉണർന്നിടാം.

ഉണരുക ഉണരുക സഭയെ ..
ഉണർന്ന് ഘോഷിച്ചിടാം. (2)
ആതമ് ശക്തി വെളിപ്പെടട്ടെ
ജീവ ഉറവ തുറന്നിടട്ടേ.

ദൈവശബ്ദം ശ്രവിച്ചിടട്ടെ
വിശ്വാസം നമ്മിൽ വളർന്നിടട്ടെ
ദൈവ വചനത്തിൻ ശക്തിയാലെ
ദൈവജനമെ ഉണർന്നിടാം. (2) (ഉണരുക)

പ്രാർത്ഥനയ്ക്കായി നാം ഉണർന്നിടട്ടെ
ആത്മനിറവിനാൽ സ്തുതിച്ചിടട്ടെ
പരിശുദ്ധാത്മാവിൻ അഭിക്ഷേകത്താലെ
ദൈവജനമെ ഉണർന്നിടാം.. (2) (ഉണരുക)

സർവ്വായുധങ്ങൾ ധരിച്ചിടട്ടെ
പാതാളഗോപുരം തകർന്നിടട്ടെ
യേശുക്രിസ്തുവിൻ അധികാരത്താലെ
ദൈവജനമെ ഉണർന്നിടാം.(2) (ഉണരുക)

https://in.pinterest.com/tamilchristians/
We will be happy to hear your thoughts

      Leave a reply