എന്നെ കരുതുവാൻ-Enne karuthuvan kaakkuvaan

എന്നെ കരുതുവാൻ
കാക്കുവാൻ പാലിപ്പാനേശു
എന്നും മതിയായവൻ

1 വരും ആപത്തിൽ നൽതുണ താൻ
പെരുംതാപത്തിൽ നൽതണൽ താൻ
ഇരുൾമൂടുമെൻ ജീവിതപാതയിലും
തരും വെളിച്ചവും അഭയവും താൻ

2 മർത്യരാരിലും ഞാൻ സഹായം
തെല്ലും തേടുകില്ല നിശ്ചയം
ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു
ജീവനാളെല്ലാം നടത്തിടുമേ

3 എന്റെ ഭാരങ്ങൾ തൻചുമലിൽ
വച്ചു ഞാനിന്നു വിശ്രമിക്കും
ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ
പാടിയാനന്ദിച്ചാശ്വസിക്കും

4 ഒരു സൈന്യമെനിക്കെതിരേ
വരുമെന്നാലും ഞാൻ ഭ്രമിക്കാ
തിരുചിറകുകളാലവൻ മറയ്ക്കുമതാ-
ലൊരു ദോഷവും എനിക്കു വരാ

5 വിണ്ണിൽ വാസസ്ഥലമൊരുക്കി
വരും പ്രാണപ്രിയൻ വിരവിൽ
അന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേ
കണ്ണീർ പൂർണ്ണമായ് തോർന്നിടുമേ

Enne Karuthuvan
Kakkuvaan Palippan Yeshu
Ennum Mathiyayaven

1 Varum Aapathil Nal Thuna Thaan
Perum Thapathil Nal Thanal Thaan
Irul Mudumen Jeevitha’pathayilum
Tharum Velichavum Abayavvum Than

2 Marthyararilum Njaan Sahayam
Thellum Thedukilla Nishchayam
Jeeva’natthenen’aavashyangal’arinju
Jeeva’naalellam Nadathidume

3 Ente Bharangal Than Chumalil
Vachu Njaaninnu Vishramikkum
Dukhavelayilum Puthu Geethangal Njaan
Paadi’aanadhi’chashvasikkum

4 Oru Sanyamenikkethire
Varumennalum Njaan Bhramikka
Thiru’chirakukalal Aven Marykkumathal-
Oru’doshavum Enkku Vara

5 Vinnil Vasa Sthalam Orukki
Varum Pranapriyan Viravil
Annu Njaan’aven Maril Maranjidume
Kanner Purnamayi Thornnidume

 

We will be happy to hear your thoughts

      Leave a reply