എത്ര നല്ലവൻ എൻ യേശുവേ നീ – ethra nallavan en yeshuve nee
എത്ര നല്ലവൻ എൻ യേശുവേ നീ – ethra nallavan en yeshuve nee
Lyrics:
എത്ര നല്ലവൻ എൻ യേശുവേ- നീ രക്ഷാദായകൻ
സർവ്വലോകർക്കും സന്തോഷം നൽകി
മന്നിൽ വന്നവൻ
ആപത്തിലും രോഗത്തിലും കഷ്ടതയിലുമെല്ലാം
ബലം നൽകി
വിടുതൽ നൽകി
പ്രത്യാശയേകുന്നവൻ.
ഹല്ലേലുയ്യ ഹല്ലേലുയ്യ എൻ യേശുവിൻ മഹിമ അത്യുന്നതം/2
സ്തോത്രം പാടും ഞാൻ പൂർണ്ണഹൃദയമോടെ കീർത്തിക്കും മഹേശനേ
നിൻ തിരുനാമം വാഴ്ത്തിടുന്നു നിൻ വാഗ്ദാനം ഉന്നതമേ-
ചോദിച്ചാൽ ഉത്തരമരുളും
പ്രാർത്ഥിച്ചാൽ അഭയം നൽകും നാഥനെ… ആരാധിക്കാം ആത്മാവിലും സത്യത്തിലും എല്ലാ നാളിലും.
ഹല്ലേലുയ്യ ഹല്ലേലുയ്യ എൻ യേശുവിൻ മഹിമ അത്യുന്നതം /2
ദൈവത്തിൽ ആശ്രയിക്കുമ്പോൾ
സ്വർഗ്ഗമിടപെടുമേ
ഒരു നാളും ഉപേക്ഷിക്കില്ല
കർത്താവിൻ കരം കൂടെയുള്ളപ്പോൾ ഒരു നാളും കുലുങ്ങുകില്ല
കല്പിച്ചാൽ സൗഖ്യം ലഭിക്കും
ആരാധിച്ചാൽ വിടുതൽ നൽകും യേശുവേ…
ആരാധന ആരാധന എൻ ആത്മനെ
ആത്മാവിൽ ആരാധന..
എത്ര നല്ലവൻ