Yahenna Daivam En Koodeyundu – യാഹെന്ന ദൈവം എൻ കൂടെയുണ്ട്
Yahenna Daivam En Koodeyundu – യാഹെന്ന ദൈവം എൻ കൂടെയുണ്ട്
യാഹെന്ന ദൈവം എൻ കൂടെയുണ്ട്
യാതൊന്നിനാലും ഞാൻ ഭയപ്പെടില്ല
യോർദ്ദാനിൻ തീരം കവിഞ്ഞെന്നാലും
യോദ്ധാവായ് താനെന്റെ കൂടെയുണ്ട്
ch: തോൽക്കില്ല ജയം എനിക്ക്
ദൈവത്തിൻ പൈതൽ ഞാൻ
ഹാലേലൂയ്യാ സ്തുതി മുഴക്കും
വല്ലഭനെൻ മഹത്വമായ്
1.വേദനയേറുമീ മരുയാത്രയിൽ
ശോധനയിൻ ഘനമേറിടുമ്പോൾ
ആധിയകറ്റി തന്നാത്മാവിനാൽ
ആലംബമേകിടും ആത്മനാഥൻ
2.കാറ്റുകളേറുമീ സാഗരത്തിൽ
മാറ്റമില്ലാത്തൊരു നൽതുണയായ്
ആഴിമേലധികാര വചസു നൽകി
ആഴിയിന്നലകളെ അടക്കുമവൻ
3.അത്യുന്നതമാകും വലങ്കരത്താൽ
അത്ഭുതക്രിയകൾ വെളിപ്പെടുത്തും
വീര്യം പ്രവർത്തിക്കും തൻകരത്താൽ
വീഴാതെ ജയോത്സവമായ് നടത്തും
Yahenna Daivam En Koodeyundu song lyrics in english
Yahenna Daivam En Koodeyundu
Yathonninalum Njan Bhayappedilla
Yordhanin Theeram Kavinjennalum
Yodhavay Thanente Koodeyundu
Ch: Tholkkilla Jayam Enikku
Daivathin Paithal Njan
Hallelujah Sthuthi Muzhakkum
Vallabhanen Mahathwam Aay
1.Vedhanayerumee Maruyathrayil
Sodhanayin Khanam Eeridumbol
Aadhiyakatti Than Athmavinal
Alambamekidum Athmanadhan
2.Kattukalerumee Sagarathil
Mattamillathoru Nalthunayay
Aazhimeladhikara Vachasu Nalki
Aazhiyinnalakale Adakkumavan
3.Athyunnathamakum Valankarathaal
Athbhutha kriyakal Velippeduthum
Veeryam Pravarthikkum Thankarathaal
Veezhathe Jayolsavamay Nadathum