Vinnunarno Mannunarno Malayalam Christmas Song lyrics – വിണ്ണുണർന്നു മണ്ണുണർന്നു

Deal Score0
Deal Score0

Vinnunarno Mannunarno Malayalam Christmas Song lyrics – വിണ്ണുണർന്നു മണ്ണുണർന്നു

വിണ്ണുണർന്നു…. മണ്ണുണർന്നു….
വാനിലെ താരകൾ കൺതുറന്നു
മഞ്ഞുതിരും താഴ് വരയിൽ
മാലാഖമാർ പാടുന്നു…

~കോറസ്~
മണ്ണിലെ മാനവരേ….. ആർത്തുപാടിടുവിൻ….
കിന്നര വീണകളാൽ
നാഥനെ വാഴ്ത്തിടുവിൻ…
രക്ഷപകർന്നിടുവാൻ….
തൻ പ്രിയ സൂനുവിനേ…
പാരിന് തന്നവനാം….
താതനെ ഓർത്തീടാം….

~അനു പല്ലവി~
പാതിരാവിൽ പൂനിലാവിൽ
കുഞ്ഞരി മുല്ലകൾ പൂത്തതുപോൽ
ജാതനായൊരു ദൈവസൂനുവിൻ
പുഞ്ചിരിയാകെ പരക്കുന്നു…..
നിറപുഞ്ചിരിയാകെ പരക്കുന്നു…..
(മണ്ണിലെ മാനവരേ…..)

~ചരണം~
മേഘപടത്തിൻ തൊങ്ങലുപോലെ
ദൂതങ്ങണങ്ങൾ നിരക്കുമ്പോൾ
ഉന്നതനായൊരു ദൈവകുമാരന്
മംഗളഗീതികൾ പാടുന്നു….
തിരുമംഗളതികൾ പാടുന്നു….
(വിണ്ണുണർന്നു…. )

    Jeba
        Tamil Christians songs book
        Logo