Tharakam Minnumoru Ravil christmas song lyrics – താരകം മിന്നുമൊരു രാവിൽ
Tharakam Minnumoru Ravil christmas song lyrics – താരകം മിന്നുമൊരു രാവിൽ
താരകം……മിന്നുമൊരു രാവിൽ
ദൂരെ… ബദ്ലഹേം എന്നൊരു നാട്ടിൽ
കാലിത്തൊഴുത്തിൽ
മറിയത്തിൻ മകനായി
ഭുലോക രക്ഷകൻ പിറന്നു.. മണ്ണിൽ
രാജാധി രാജൻ പിറന്നു..
തപ്പുതാള മോടെ….
ഒത്തു ചേർന്നു പോയിടാം
രാജാധി രാജനെ കണ്ടു മടങ്ങാം
മാലാഖ പാടിയ പാട്ടു കേട്ടിടയരും
ഉണ്ണിയെ കാണുവാനെത്തിടുന്നു.
കൺചിമ്മി താരകം…
കാതോർത്തു ഭൂതലം…
പുൽത്തൊട്ടിലിലിൽ ഉണ്ണി
പുഞ്ചിരി തൂകി….. രാവിൽ
മാലാഖ വ്യന്ധവും….. കാഹളമൂതി
തപ്പു താളമോടെ….
ഒത്തു ചേർന്നു പോയിടാം
രാജാധി രാജനെ കണ്ടു മടങ്ങാം
മാനത്തു താരകം കണ്ടു രാജാക്കൾ
കാഴ്ച്ചയുമായി പുറപ്പെടുന്നു
വഴികാട്ടി നക്ഷത്രം..
വരവായി പൂക്കാലം…
പുൽത്തൊട്ടിലിൽ ഉണ്ണിയെ
വണങ്ങി നാം…. ഈ
മഞ്ഞോലും രാവിൽ..
ആർത്തു പാടാം
Tharakam Minnumoru Ravil Malayalam christmas carol song lyrics