sruthiyil eval paadum – ശ്രുതിയിൽ ഇവർ പാടും സംഗീതം
sruthiyil eval paadum – ശ്രുതിയിൽ ഇവർ പാടും സംഗീതം
ശ്രുതിയിൽ ഇവർ പാടും സംഗീതം
ഇനിയെൻ പ്രിയതാഥനായ് മാത്രം (2)
ഹൃദയം തുറന്നു ഞാൻ നിനക്കായി പാടീടാം
എൻ ദൈവമേ, എൻ ദൈവമേ
ശ്രുതിയിൽ ഇവർ പാടും സംഗീതം
ഇനിയെൻ പ്രിയതാഥനായ് മാത്രം
ശ്രുതിയിൽ ഇവർ പാടും സംഗീതം..
ഉള്ളിൻ്റെ ഉള്ളിലെ വിങ്ങൽ
നീ മാത്രം അറിയുന്നുവോ
ആരോരുമില്ലാത്ത നേരം
നീ മാത്രം കൂടെ നിന്നു
ദൈവമേ നിന്നെ അറിയാൻ
വൈകിയൊരു നിമിഷം പോലും
നിൻ്റെ തിരുവചനം നുകരാൻ
വൈകിയൊരു വേളകളെല്ലാം
എൻ ജീവിതത്തിൽ നഷ്ടങ്ങളായി
എൻ ദൈവമേ, എൻ ദൈവമേ
ശ്രുതിയിൽ ഇവർ പാടും സംഗീതം
ഇനിയെൻ പ്രിയതാഥനായ് മാത്രം
ശ്രുതിയിൽ ഇവർ പാടും സംഗീതം..
ആത്മാവിനുള്ളിലെ ദീപം
അണയാതെ കാക്കേണമെ
സഹനങ്ങളിൽ നിന്നെ കാണാൻ
ആത്മാവേ നൽകീടണേ
ജീവിതത്തിൽ ഓരോ ദിനവും നിന്റെ
തിരുസ്നേഹം കാണാൻ
ദ്രോഹിക്കും മനുജരിലെല്ലാം നിന്റെ തിരുവദനം കാണാൻ
ഉൾക്കണ്ണുകൾ തുറന്നീടണേ
എൻ ദൈവമേ, എൻ ദൈവമേ
ശ്രുതിയിൽ ഇവർ പാടും സംഗീതം
ഇനിയെൻ പ്രിയതാഥനായ് മാത്രം (2)
ഹൃദയം തുറന്നു ഞാൻ നിനക്കായി പാടീടാം
എൻ ദൈവമേ, എൻ ദൈവമേ
ശ്രുതിയിൽ ഇവർ പാടും സംഗീതം…