Orikkal Yeshunadhan | ഒരിക്കൽ യേശുനാഥാൻ
ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്ത്തിരയില്തോണിയേറി വലവീശിപ്പോണോരെക്കണ്ടേഅവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ (ഒരിക്കല്‍..) അലകടലില് അലയും മുക്കുവരേഒരുമയോടെ വരുവിന്‍ കര കയറാം (2) (ഒരിക്കല്‍..) വലകള്‍ മാറിമാറി അലകടലില് വീശിനോക്കിവെറുതേ തോണിയുമായ് അവരുഴറുമ്പോള്ചെറുമീന് പോലുമില്ലാതവരലയുമ്പോള്‍ (2)വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്മനസ്സിന്റെ അമരത്തെ ഗുരുവരുളുന്നുമാനവരെ നേടുന്നോരായിരിക്കുകഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ (അലകടലില്..) അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണംഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്തിരയില് തോണിയുലഞ്ഞവരലയുമ്പോള്‍ (2)അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളിജലരാശി ഗുരുവിന്റെ നടവഴിയായിവിശ്വാസം ഉടയാത്തോനായിരിക്കുകഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും (അലകടലില്..)
Orikkal Yeshunadhan | ഒരിക്കൽ യേശുനാഥാൻ Read More »