MeleVanilum Thazhe – മേലെ വാനിലും

മേലെ വാനിലും
താഴെ ഭൂവിലും..
/മഞ്ഞുതിർന്ന രാവിലേതോ..
ദൈവദൂതർ പാടിയ-
സങ്കീർത്തനങ്ങൾ കേട്ടുണർന്നു..
ധന്യരായി ലോകർ വാഴ്ത്തി..
സർവേശ സൂനുവേ.. /(2)

/അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി..
ഭൂമിയിൽ നല്ലോർക്കു ശാന്തിയുമേ.. /(2)

വിണ്ണിൽ നിന്നു മണ്ണിലേക്കിറങ്ങി വന്ന ദേവദൂതർ
ഒന്ന് ചേർന്ന് പാടിടുന്നു ഗ്ലോറിയ.!
പുൽത്തൊഴുത്തിൽ ജാതനായ
ദിവ്യതാരസന്നിധേ
വണങ്ങി ഞങ്ങൾ പാടിടുന്നു ഗ്ലോറിയ..

ദൈവ പുത്രനു നൽകുവാൻ..
എൻ സ്നേഹഗാനനിർജ്ജരി (2)
ഇല്ലില്ല വേറൊന്നും അർച്ചന -ചെയ്യാൻ..
ഈ വാഴ്‌വിലെൻ കൂടെ നീ മതി../(2)

വിണ്ണിൽ നിന്നു മണ്ണിലേക്കിറങ്ങി വന്ന ദേവദൂതർ
ഒന്ന് ചേർന്ന് പാടിടുന്നു ഗ്ലോറിയ.!
പുൽത്തൊഴുത്തിൽ ജാതനായ
ദിവ്യതാരസന്നിധേ
വണങ്ങി ഞങ്ങൾ പാടിടുന്നു ഗ്ലോറിയ..!(2)

മന്നിൽപടർന്ന കൂരിരുൾ
ഉണ്ണിയേശു പാടെ നീക്കിടും (2)
അഴൽവീണയീ ജന്മം അണയാതെ കാക്കുവാൻ
ഈ വാഴ്‌വിൽ തുണയായി നീ മതി (2)

വിണ്ണിൽ നിന്നു മണ്ണിലേക്കിറങ്ങി വന്ന ദേവദൂതർ
ഒന്ന് ചേർന്ന് പാടിടുന്നു ഗ്ലോറിയ.!
പുൽത്തൊഴുത്തിൽ ജാതനായ
ദിവ്യതാരസന്നിധേ
വണങ്ങി ഞങ്ങൾ പാടിടുന്നു ഗ്ലോറിയ..!
(മേലെ വാനിലും …)

Leave a Comment Cancel Reply

error: Download our App and copy the Lyrics ! Thanks
Exit mobile version