Ee Manavarkku Reksha Nalkum -ഈ മാനവർക്ക് രക്ഷനൽകും

ഈ മാനവർക്ക് രക്ഷനൽകും ദൈവസ്നേഹം..
സഹോദരർക്കു ശാന്തിനൽകും നിത്യസ്നേഹം..
പാപികളെ തേടിവന്ന നീതിമാർഗ്ഗം..
ജീവനേകി വീണ്ടെടുത്ത ദൈവപുത്രൻ..
സ്നേഹവനാം മാനുവലൻ ശോഭയേറും നീതിസൂര്യൻ..
/വിണ്ണിൽ നിന്നിറങ്ങിവന്ന സ്നേഹതാരം.. /(2)

ഈ മാനവർക്ക് രക്ഷനൽകും ദൈവസ്നേഹം..

/സ്വർഗ്ഗീയമാം ഗേഹംവിട്ടു പുൽതൊഴുത്തിൽ സാധുവായി..
യേശുനാഥൻ ജാതനായി മഹിമയോടെ.. /(2)
ശ്രേഷ്ഠന്മാരൊ വന്നുചേർന്നു..
പൊന്നു മീറ കുന്തിരിക്കം..
കാഴ്ചവെച്ചു മൂവരും പ്രസാദമോടെ..
പരിശുദ്ധനേ.. പരിശുദ്ധനേ..
സ്തുതി ബഹുമാനം നിനക്കായ്..
പുകഴ്ചകളും മഹത്വവും എൻ ആയുസ്സെന്നും നിനക്കായ് ..

സ രി ഗ പ നി

മാനവർക്ക് രക്ഷനൽകും ദൈവസ്നേഹം..

/അത്ഭുതമാം തേജസ്സോടെ ജാതനായി ദൈവപുത്രൻ..
ഭൂലോകർക്കു രക്ഷയ്ക്കായ് അണഞ്ഞല്ലോ.. /(2)
ദൂതവൃന്തം പാട്ടുപാടി..
നൃത്തമോടെ സ്തുതിച്ചാർത്തു ..
വാനം ഭൂമി സർവവും പ്രത്യാശയോടെ..
ഉടയവനെ.. ഉടയവനെ..
അടിയനെ കാക്കും പ്രഭുവേ..
അധിപനുമേ..അവലംബമേ..
മഹിമയിലെന്നും നിറവേ..
/ഗാ ഗരിസനി പനിരി
മാ മധപമരി രിപമരി നിരിസ.. /(2)

Leave a Comment Cancel Reply

error: Download our App and copy the Lyrics ! Thanks
Exit mobile version