തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
മാലാഖ പാടുന്ന രാത്രി..
സ്വർഗ്ഗീയാമമൊരു നിമിഷമിതാ.. /(2)
*ഉണരൂ ഉണരൂ മാനവരെ.. നിത്യമാം രക്ഷതൻ സുതിനമിതാ..
പുൽതൊഴുത്തിൽ വാഴും ഉണ്ണീശോയെ.. ഹൃദയത്തിലേറ്റീടാം എന്നേരവും..*
ജീവനേക്കുന്ന നാഥൻ..
മഹോന്നതൻ അവതരിച്ചു..
ശാന്തി ജഗത്തിലിന്നെക്കാൻ..
കരുണാമയൻ വരവായിതാ..
/ മമസ്നേഹ കുസുമങ്ങൾ..
നാഥാ ഏകുന്നിതാ.. /(2)
സ്വർഗീയ വൃന്തങ്ങൾക്കൊപ്പം..
/വാഴ്ത്തിടാം അവിരാമം.. /(2)
തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
സ്വർഗ്ഗഭാഗ്യം നരനേകാൻ..
മർത്യനായി പാരിൽ വന്നു..
ആപത്തിൻ കുഴിയിൽ നിന്നും..
നാഥനെന്നെ വീണ്ടെടുക്കും..
/അങ്ങേ തിരുവുള്ളമെന്നിൽ..
നിറവേറണേ എന്റെ നാഥാ.. /(2)
ഒരു പുൽക്കൂടായി മാറ്റാം..
/ഞാൻ എന്റെ മാനസം.. /(2)
തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
മാലാഖ പാടുന്ന രാത്രി..
സ്വർഗ്ഗീയാമമൊരു നിമിഷമിതാ..
ഉണരൂ ഉണരൂ മാനവരെ..
നിത്യമാം രക്ഷതൻ സുതിനമിതാ..
പുൽതൊഴുത്തിൽ വാഴും ഉണ്ണീശോയെ..
ഹൃദയത്തിലേറ്റീടാം എന്നേരവും..
തൂമഞ്ഞു പെയ്യുന്ന രാത്രി..
സ്വർഗ്ഗം തുറക്കുന്ന രാത്രി..
മാലാഖ പാടുന്ന രാത്രി..