സ്തുതി സ്തുതി എൻ മനമേ – sthuthi sthuthi en maname

sthuthi sthuthi en maname
sthuthikalil unnathane naathan
naalthorum cheytha nanmakalorthe
paaduka nee ennum maname(2)

1 ammayeppole thathan
thaalolichanachidunnu
samadhanamay kidannurangan
thante marvvil dinam dinamayi(2);- sthuthi

2 kashdangal eeridilum
Enikketam adutha thunayay
ghoravairiyin naduvilavan
mesha namukkorukkiyallo(2);- sthuthi

3 bharathal valanjeedilum
thera rogathal alanjeedilum
pilarnneedumoradippinaral
thannidunnee roga saukhyam(2);- sthuthi

4 simhangal analimelum
balasimhangal perumpampukal
chavitti thala methichedunnu
avayil nee jayam nedidum(2);- sthuthi

5 sahaya shailamavan
sangkethavum kottayum thaan
nadungeedukillaayathinaal
than karuna bahulamaho(2);- sthuthi.

 

സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്ത്
പാടുക നീ എന്നും മനമെ(2)

1 അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി

2 കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി

3 ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി

4 സിംഹങ്ങൾ അണലിമേലും
ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ
ചവിട്ടി തല മെതിച്ചിടുന്നു
അവയിൽ നീ ജയം നേടിടും(2);- സ്തുതി

5 സഹായ ശൈലമവൻ
സങ്കേതവും കോട്ടയും താൻ
നടുങ്ങീടുകില്ലായതിനാൽ
തൻ കരുണ ബഹുലമഹോ(2);- സ്തുതി

Leave a Comment Cancel Reply

error: Download our App and copy the Lyrics ! Thanks
Exit mobile version