സ്നേഹമാം നാഥന്റെ സ്നേഹിതയായി – Snehamam nashante snehitha

സ്നേഹമാം നാഥന്റെ സ്നേഹിതയായി ഞാൻ
സ്നേഹമീവേദിയിൽ വന്നിടുന്നു
ആശയാൽ നാഥനെ അപ്പമായിന്നിതാ
ആനന്ദമോടെ സ്വീകരിക്കാൻ
നിന്റെ അനശ്വര സ്നേഹം നുകരാൻ
സ്നേഹമാം നാഥന്റെ സ്നേഹിതയായി ഞാൻ സ്നേഹമീവേദിയിൽ വന്നിടുന്നു
എന്നുയിർ നാഥൻ വന്നണയുമ്പോൾ എൻ മനം ശാന്തമായി തീരും

യേശുവെൻ സാന്ത്വനമാകും
ശാന്തനായി കൂടെയുണ്ടാകും
എന്നേ കൃപയാൽ നയിക്കും
സ്നേഹമാം നാഥന്റെ സ്നേഹിതയായി ഞാൻ സ്നേഹമീവേദിയിൽ വന്നിടുന്നു
എന്നിലെൻ നാഥൻ രാജനായി വന്ന് സ്നേഹരാജ്യം തീർക്കും

യേശുവെൻ രാജനായി വാഴും
രാജനെൻ ചാരെയുണ്ടാകും
എന്നേ കൃപയാൽ നടത്തും