Sarva Muzhamkaalum Madangeedum Namam – സർവ്വ മുഴങ്കാലും മടങ്ങീടും നാമം
Sarva Muzhamkaalum Madangeedum Namam – സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സർവ്വ മുഴങ്കാലും മടങ്ങീടും നാമം
സ്വർഗത്തേക്കാൾ വിലയേറിയ നാമം -2
യേശുവേ …….
പരിശുദ്ധനാമം അത്യുന്നത നാമം
സർവ്വ സൃഷ്ട്ടിതൻ ഉറവിടമാം നാമം
സ്തുത്ത്യനവൻ ആരാധ്യനവൻ കൃപയിൻ നിധിയാം മഹോന്നത നാമം
യേശുവേ…..
നിത്യനവൻ നീതിയിൻ സൂര്യൻ
നല്ല ഗുരു നായകൻ താൻ
നരനായി വന്നു നരകത്തെ നീക്കി
നീതിയിൻ മാർഗം
നയിച്ചൊരു നാമം
Bridge:
സർവ്വശക്തൻ സർവ്വ ജ്ഞാനി സർവ്വ വ്യാപി സമ്പൂർണൻ താൻ
ഉയിർ തന്നെന്നെ വീണ്ടെടു ത്തോൻ
ഉരുവാകും മുൻപെന്നെ തിരഞ്ഞെടുത്തൊൻ
യേശുവേ…..
രാജാധി രാജൻ ദേവാദി ദേവൻ
മേഘരൂഢനായ് വന്നീടും താതൻ
ദാവീദിൻ താക്കോൽ കൈവശം ഉള്ളൊൻ
ദൂതൻമാർ രാപ്പകൽ വാഴ്ത്തീടും നാഥൻ.