Punya raavu malayalam christmas song lyrics – പുണ്യ രാവ്
Punya raavu malayalam christmas song lyrics – പുണ്യ രാവ്
സ്വർഗ്ഗം തുറന്നു മന്നിൽ ദൈവ സൂനു ജാതനായ്
വാനം നിറഞ്ഞു നിന്നു പ്രഭ തൂകും താരകം
ദൂതരൊന്നായ് ആർത്തു പാടി ആഘോഷമായ്
വചനം നിറഞ്ഞൊഴുകി ആമോദമായ്
വരവായ് ലോക രക്ഷകൻ
ഇന്ന് പുണ്യ നാള് ആനന്ദത്തിൻ രാവ്
രക്ഷകനാം യേശുവിന്റെ തിരുപ്പിറവി
സ്വർഗ്ഗവും ഭൂമിയും കാത്തിരുന്ന സുദിനം
സ്നേഹം പകരുമാ ഗാനം
പാടാം ഗ്ലോറിയാ ധന്യനിമിഷമിത്
ആകുലം നീങ്ങിയ സന്തോഷ സുദിനം
ശാന്തി പകരുമാ ഗാനം
പാടാം ഗ്ലോറിയാ ധന്യനിമിഷമിത്