പൗർണ്ണമിതിങ്കൾ പാലൊളിതൂകിടും – pournnamithinkal paalolithookidum

Deal Score+1
Deal Score+1

പൗർണ്ണമിതിങ്കൾ പാലൊളിതൂകിടും – pournnamithinkal paalolithookidum

പൗർണ്ണമിതിങ്കൾ പാലൊളിതൂകിടും
പാവനമാകുമീരാവിൻ മാറിൽ(2)
ഒരു സ്നേഹതാരകംപുഞ്ചിരി തൂകി
പാരിൻ്റെനാഥനെവരവേൽക്കുവാൻ(2)

//ഗ്ലോറിയ ഗീതം പാടാം
നസ്രത്തിൻ രാജനെ വരവേറ്റിടാൻ(2)
തപ്പ് താളം തകില് മേളം
രാജാധിരാജന് സ്തുതിഗീതം(2)//

പാൽനിലാവും ചിരിതൂകി
പൊന്നൊളി വീശിയൊരുങ്ങി
പാരാകെ സൃഷ്ടികൾ പാരിൻ്റെ നാഥനെ പാടിപുകഴ്ത്താനൊരുങ്ങി
മാലാഖ വ്യന്ദം നിറഞ്ഞു വിണ്ണിൽ
മണ്ണിൽ പ്രകാശം പരന്നു
വെൺമേഘജാലകം ഒരു പിഞ്ചു പൈതലിൻ പുഞ്ചിരിയിൽ കൺ തുറന്നു
പുഞ്ചിരിയിൽ കൺ തുറന്നു…….

//ഗ്ലോറിയ ഗീതം പാടാം
നസ്രത്തിൻ രാജനെ വരവേറ്റിടാൻ(2)
തപ്പ് താളം തകില് മേളം
രാജാധിരാജന് സ്തുതിഗീതം(2)//

സ്നേഹത്തിൻ ഹാരമൊരുക്കീടാം
വിശ്വാസപുടവയുടുക്കാം(2)
പ്രത്യാശ പൂക്കുന്ന ക്രിസ്തുമസ് രാവിതിൽ
നക്ഷത്ര പൂക്കൾ നിറഞ്ഞു – എങ്ങും സ്നേഹ സുഗന്ധം പരന്നു…
ഹൃദയക്കിളിക്കൂടിനുള്ളിൽ
സ്നേഹ
ചിറകുകൾ മെല്ലെ വിടർത്താം
ആകാശഗോപുരവാതിൽ തുറന്ന് നാഥന്
ഗ്ലോറിയ പാടാം
വിണ്ണിൻ്റെ നാഥനെ വരവേറ്റിടാം…

//പൗർണ്ണമിതിങ്കൾ// – 1
//ഒരു സ്നേഹതാരകം// – 1
//കോറസ്സ്//

    Jeba
        Tamil Christians songs book
        Logo