Parumala Thirumeni song lyrics – പമ്പാ നദി ഓളം തുള്ളും പരുമലയില്‍
Parumala Thirumeni song lyrics – പമ്പാ നദി ഓളം തുള്ളും പരുമലയില്‍
പമ്പാ നദി ഓളം തുള്ളും പരുമലയില്‍
ഇമ്പം വാഴും പരിശുദ്ധന്‍
മാര്‍ ഗ്രീഗോറിയോസിന്‍ പുണ്യ ചരിതമേ
മാലോകർക്കെല്ലാം തുണയെ
മലയാങ്കര സഭ തന്റെ സുകൃതം ഈ ശുദ്ധനേ
പ്രഖ്യാപിതരില്‍ പ്രഥമന്‍
ശുദ്ധിയിൽ മുമ്പന്‍ വിനയന്‍ തപോധന ന്‍
ശുദ്ധരില്‍ ഇളയോനുമാണേ
ഏകം ശുദ്ധo കാതോലികമപ്പോസ്തോലികമാമീ സഭയിൽ
ഏഴു വിളക്ക് തെളിഞ്ഞോരു പ്രഭയില്‍ ശോഭി ത നാ ണീ പരിശുദ്ധന്‍
ഏതൊരു മർതൃനുമാശ്രയമാകും നീരുറവാം തൻ കബറിടമേ
നീറും ഹൃ ത്തിനു പനിമഴയായി തീരുന്നു തന്നർത്ഥനയും
പൊന്നു തിരുമേനി എന്നു വിളിച്ചാൽ
വേഗം കൺ മുന്നിൽ വന്നു വിളങ്ങും താതൻ ഞൊടിയിൽ കണ്ണു നീരെല്ലാം തുടച്ചു നീക്കി
കർത്തൻ സന്നിധേ നമ്മൾക്കായർത്ഥിച്ചീടും
ആയിരത്തെണ്ണൂറ്റി നാൽപ്പത്തെട്ടാമാണ്ടിൽ
ജൂൺ പതിനഞ്ചാം ദിനത്തിൽ
ജന്മം മുളന്തുരുത്തി ചാത്തുരുത്തി വീട്ടിൽ
പള്ളത്തട്ടു കുടുംബത്തിൽ
അമ്മ മറിയം താതൻ കൊച്ചു മത്തായി
കൊച്ചൈപ്പോരാ എന്ന് വിളിപ്പേർ
കുര്യൻ, വർക്കി എന്നിരുസോദരങ്ങളും
ഏലി, മറിയം സോദരിമാർ
ഗീവർഗീസ് എന്ന മാമോദിസ നാമത്തിൽ
ജ്ഞാനം നിറഞ്ഞു വളർന്നു
തൻ പിതൃസോദരൻ ഗീവർഗീസ് കത്തനാർ
സുറിയാനി പാഠങ്ങൾ ഓതി
ഭക്തി ഗുരുഭക്തി ചിട്ട നിഷ്ഠകളിൽ
കൊച്ചൈപ്പോരാ ബഹു മെച്ചം
പള്ളിക്കുടമതിൽ ആദ്യം പഠനം ഗുരു ഓണക്കാവിലയ്യ
മൽപ്പാൻ ഗീവർഗീസ് സിൽ നിന്നും നേടി
സുറിയാനി ജ്ഞാനം
മധുരം നാദം വിനയം ഭാവം
പ്രിയനെല്ലാവർക്കും ഗീവർഗീസ്
പാവന വൈദിക സേവനപാതയിലാവണമെന്നാശിച്ചു താൻ
പത്താം വയസ്സിൽ കോറൂയോ പട്ടം -നേടി
മാത്യൂസ് മാർ അത്താനാസ്യോസിൽ നിന്നും
ശ്രേഷ്ഠൻ മൽപ്പാൻ ഗീവർഗീസിനൊപ്പം വാണു
ഏറെ ജ്ഞാനം നേടി സുറിയാനി തന്നിൽ
നാടാകെ മസൂരി പടർന്നു പലർ മൃതി
പൂകി തൻ പ്രിയനാം മല്പാനും
കനക കല്ലൂരി മസൂരി പിടിയിലായ്
ശെമ്മാശ്ശനേറെ തളർന്നു
ദൈവമാതാവെത്തി ദർശനം തന്നിലായ്
സൗഖ്യം വരുമെന്നരുളി
അത്ഭുത ശാന്തി ലഭിച്ചു തനിക്കന്ന്
ശുദ്ധിയിൽ ഏറെ നിറഞ്ഞു
കോനാട്ട് മല്പാൻ തൻ സവിധേ നേടി
വേദ പരിജ്ഞാനം
മാർ കൂറിലോസ് തന്നിൽ നിന്നും കശ്ശീശാപട്ടം നേടി
ശേഷം കോറെപ്പിസ്കോപ്പയായ് ദയറാ വാസം പാലിച്ചു
വെട്ടിക്കൽ ദയറായിൽ ശുദ്ധർക്കൊത്ത ഗുണത്തിൽ ജീവിച്ചു
മാർ ദിവന്നാസിയോസിൽ നിന്നും റമ്പാൻ സ്ഥാനം നേടി
നോമ്പും പ്രാർത്ഥന ഉപവാസങ്ങൾ
ശുദ്ധി ഭക്തിയും താഴ്മയുമുൾക്കരുത്തും
നാഥൻ സന്നിധേ വാണു ദിനരാത്രങ്ങൾ
ഗീവർഗീസ് റമ്പാൻ തൻ പുണ്യ വിശേഷങ്ങൾ
മലയാങ്കരക്കാത്മ നിറവായ്
ആയിരത്തെണ്ണൂറ്റെഴുപത്താറാമാണ്ടിൽ
ഡിസംബർ പത്താം ദിനത്തിൽ
പത്രോസ് ത്രിതീയൻ പരിശുദ്ധ ബാവായിൽ
നിന്നും മെത്രാൻ സ്ഥാനം നേടി
മോർ ഗ്രിഗോറിയോസ് എന്ന മഹൽ നാമത്തിൽ
മലയാങ്കര സഭയിൽ വിളങ്ങി
പ്രാർത്ഥന അർത്ഥന നോമ്പ് ഉപവാസം
ജീവിതവഴിയിൽ തൻ തുണയായ്
പരാധീനർക്കും ദീനർക്കും ദയ കാട്ടി കർത്തൻ വഴികാട്ടി
സൂര്യൻ തൻ കിരണം പോലും തൻ സ്ലീബാ മുമ്പിൽ വിളറി പോയ്
അനവധി അത്ഭുതമവിടുത്തെ പ്രാർത്ഥനയർത്ഥനയിൽ നട കൊണ്ടു
ജാതികൾ പോലും തൻ ശോഭ കണ്ടു
സുവിശേഷത്തിൽ പാത തിരഞ്ഞു വന്നു
പല രോഗികൾ ഭൂതം ഗ്രസിച്ചവരും
സുഖം നേടി തൻ പ്രാർത്ഥനയിൻ ബലത്താൽ
ദൂര ദേശങ്ങളുമേറുശലേം പുരിം
യാതനകൾ താണ്ടി കണ്ടു
വേദന ഭാരങ്ങൾ തന്നിൽ ബലപ്പെട്ടു
കർത്തൻ കരത്തിൽ ഗ്രഹിച്ചു
മരണത്തിൻ നാഴിക മുൻപേ ഗ്രഹിച്ചു താൻ
മന്ദസ്മിതം തൂകി നിന്നു
പത്തൊൻപതു നൂറും രണ്ടും കൂടും വർഷം
നവംബർ രണ്ടാം ദിനത്തിൽ
മലയാങ്കര കേട്ടൊരു ദുഃഖ മണിനാദം
മോർ ഗ്രിഗോറിയോസ് മറഞ്ഞു
തേങ്ങി മലയാളം വിങ്ങിപ്പറഞ്ഞന്ന്
കൊച്ചുതിരുമേനി പോയി
പരുമല നാട്ടിൽ തെളിഞ്ഞ വിളക്കിന്നു
പാരിടമാകെ തെളിഞ്ഞു
പാരിൻ വിശപ്പറിഞ്ഞു താതൻ തന്ന മന്ന
പരുമല കൊച്ചു തിരുമേനി
ഏകം ശുദ്ധം കാതോലികമപ്പോസ്തോലികമാമീ സഭയിൽ
ഏഴു വിളക്ക് തെളിഞ്ഞോരു പ്രഭയില്‍ ശോഭി ത നാ ണീ പരിശുദ്ധന്‍
ഏതൊരു മർതൃനുമാശ്രയമാകും നീരുറവാം തൻ കബറിടമേ
നീറും ഹൃ ത്തിനു പനിമഴയായി തീരുന്നു തന്നർത്ഥനയും
പൊന്നു തിരുമേനി എന്നു വിളിച്ചാൽ
വേഗം കൺ മുന്നിൽ വന്നു വിളങ്ങും താതൻ ഞൊടിയിൽ കണ്ണു നീരെല്ലാം തുടച്ചു നീക്കി
കർത്തൻ സന്നിധേ നമ്മൾക്കായർത്ഥിച്ചീടും
രചന: ഫാ.ബിജു മാത്യു പുളിക്കൽ
Parumala Thirumeni Malayalam Christian song lyrics