Padum njan yeshuvinayi – പാടിടും ഞാൻ യേശുവിനായ്
Padum njan yeshuvinayi – പാടിടും ഞാൻ യേശുവിനായ്
പാടിടും ഞാൻ യേശുവിനായ്
പാരിൽ ലഭിച്ച കൃപയ്ക്കായ്
ഓർത്തിടും ഞാൻ നിത്യസ്നേഹം
ക്രൂശിൽ ചൊരിഞ്ഞ നിണത്തേ
എനിക്കായി മരിച്ച കർത്തനേ
എന്നെ വീണ്ടെടുത്ത ദൈവമേ (2) ( പാടിടും)
1.ആ നല്ല നാളുകൾ വന്നിതാ
ആമോദമായ് നാം പാടിടാം
ആരാധ്യനാകും യേശുവേ
ആരാധനയ്ക്കേറ്റം യോഗ്യനേ
എനിക്കായ് മരിച്ച കർത്തനേ
എന്നെ വീണ്ടെടുത്ത ദൈവമേ (2) ( പാടിടും)
2.സ്വർലോകര്‍ വാഴ്ത്തുന്ന നാഥനേ
സുരലോകനാഥനാം യേശുവേ
നിത്യപിതാവിന്റെ പുത്രനേ
നിത്യം സ്തുതിക്കുന്നു യേശുവേ
എനിക്കായി മരിച്ച കർത്തനേ
എന്നെ വീണ്ടെടുത്ത ദൈവമേ (2) ( പാടിടും)