ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ – Onnum Bhayappedenda Nee Vishwasikkennil
Deal Score0
Shop Now: Bible, songs & etc
ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ – Onnum Bhayappedenda Nee Vishwasikkennil
- ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ
ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ
ഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലും
നിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലും
ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ
ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ
- ലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻ
കാൽ വഴുതീടാ നിന്റെ നിത്യപ്രകാശം ഞാൻ
വെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽ
പ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും.. - ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലും
എൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളും
ഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേ
കൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും