ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ – Okkatheduthenne thaalolicchoottiya
ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ – Okkatheduthenne thaalolicchoottiya
ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ
പെറ്റമ്മയേക്കാൾ സ്നേഹം
തല്ലിത്തലോടി പോറ്റി വളർത്തിയ
അപ്പനെക്കാളെന്നോടേറെയിഷ്ടം
തായ് മറന്നാലും താതൻ മറന്നാലും
മാറാത്ത സ്നേഹമാണെന്റെ ദൈവം (2)
പിരിയാത്ത മിത്രമെൻ യേശു നാഥൻ
ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ
പെറ്റമ്മയേക്കാൾ സ്നേഹം
തല്ലിത്തലോടി പോറ്റി വളർത്തിയ
അപ്പനെക്കാളെന്നോടേറെയിഷ്ടം
ഇരുണ്ടതാമീരടി പാതയിലൂടിന്ന്
ഇടറി വീഴാതേ പോയീടുവാൻ (2)
കണ്ണുനീർ താഴ്‌വര കഴിവോളമെന്നേ
തോളിലെടുക്കുന്ന കാരുണ്യമേ (2)
F Chorus:
മറക്കുവാനാകുമോ ഈ സ്നേഹം
മറക്കുവാനാകുമോ ഈ കരുതൽ (2)
വാനവും ഭൂമിയും മാറിയെന്നാലും
തൻ സ്നേഹമത് മാറുകില്ലാ (2)
തൻ വചനമിന്നും ശാശ്വതമേ