ഞാനോ നിൻ കൃപയുടെ – Njano Nin Kripayude
ഞാനോ നിൻ കൃപയുടെ – Njano Nin Kripayude
ഞാനോ നിൻ കൃപയുടെ ബഹുത്വത്താൽ
നിൻ ആലയത്തിൽ ചെന്നു സ്തുതിച്ചീടുമെ
സൈന്യങ്ങളിൻ യഹോവെ തിരുനിവാസം
എത്ര മനോഹരം, അത്ഭുതമെ
1.നിൻ പ്രാകാരങ്ങളിൽകഴിക്കുന്ന വാസരം,
ആയിരം നാളിനെക്കാൾ ഉത്തമമെ,
നിൻ ആലയെ വസിപ്പോർ ഭാഗ്യവാന്മാർ അവർ,
അനാരതം സ്തുതിച്ചീടും നന്ദിയോടെ (ഞാനോ )
2.യഹോവയെ എനിക്കു നീ ചെയ്തതാം നന്മകൾക്കായ്,
എന്തുപകാരം ഞാൻ ചെയ്തിടും നാഥാ
രക്ഷയിൻ പാനപാത്രം എടുത്തു നിൻ നാമത്തെ ഞാൻ
നന്ദിയോടെ എന്നും സ്തുതിച്ചീടുമെ (ഞാനോ )
3.ആകാശം ഭൂമി മീതെ ഉയർന്നിരിക്കുന്ന പോലെ
നിൻ ദയ എന്റെമേൽ വലിയതല്ലോ
അപ്പനു മക്കളോട് കരുണ തോന്നുന്ന പോൽ
എന്നോടു കരുണ നീ ചെയ്തുവല്ലോ (ഞാനോ )