nee orungiyo nee orungiyo Manavatti – നീ ഒരുങ്ങിയോ നീ
nee orungiyo nee orungiyo Manavatti – നീ ഒരുങ്ങിയോ നീ
നീ ഒരുങ്ങിയോ നീ ഒരുങ്ങിയോ
ഇന്നു നിന്റെ കാന്തൻ വന്നിടാറായി (2)
മഹത്വത്തിൽ നിന്നെ ചേർക്കുന്നതിനായി
സിയോൻ മണാളൻ വന്നീടുമേ…
മണവാട്ടിയെ മണവാട്ടിയെ(3)
മണ്ണാകുമീ ദേഹം മണ്ണോടു വിട്ടിട്ട്
യാത്ര തുടങ്ങുവാൻ കാന്തേ നീ ഒരുങ്ങിയോ
നിൻ പേർക്കായ് ക്രൂശതിൽ യാഗമായ് തീർന്നതും
കല്യാണനാളിനായി കാന്തേ നീ ഒരുങ്ങിയോ (2)
സ്വർഗ്ഗസിംഹാസനേ വാഴും പ്രിയനേ
സാറാഫുകളും വാഴ്ത്തും നാഥന്റെ
പൊൻമുഖം കാണുവാൻ ആ മാർവിൽ ചേരുവാൻ
ശുഭ്ര വസ്ത്രധാരിയായി ഒരുങ്ങിയോ നീയും
മണവാട്ടിയെ മണവാട്ടിയെ(3)
ഒന്നിനും കുറവില്ലാ ലോകേ നീ വാഴുവാൻ
തന്നെ താൻ കാഴ്ചയായി മാറ്റിയതാം
മറ്റാരെക്കാട്ടിലും നിന്നെ അറിയുന്ന
പ്രിയനോട് ചേരുവാൻ കാലമിതായി(2)
നിനക്കായി ഒരുക്കും പുതു ഭവനമതിൽ
ആയിരം ആണ്ടുകൾ ചേർന്നങ്ങു വസിപ്പാൻ
കാഹള നാദം മുഴങ്ങും നേരം
പ്രിയേ നിന്നെ ചേർപ്പാൻ വരുന്നിതാ നാഥൻ(2)
ഞാൻ ഒരുങ്ങിയെ ഞാൻ ഒരുങ്ങിയെ
എൻ പ്രാണനാഥൻ അരികിൽ ചേരാൻ
സ്വർഗീയ ദേഹവും സൗഭാഗ്യങ്ങളും
എനിക്കായി ഒരുക്കും പ്രിയനേ കാണുവാൻ
മണവാളനെ എൻ യേശുവേ