kuruthola Perunnal song lyrics – കുരുത്തോല പെരുന്നാളിൻ നിറവിൽ

Deal Score0
Deal Score0

kuruthola Perunnal song lyrics – കുരുത്തോല പെരുന്നാളിൻ നിറവിൽ

കുരുത്തോല പെരുന്നാളിൻ നിറവിൽ..
വഴിയോരം പൂത്തുലഞ്ഞു പുഞ്ചിരിയോടെ..
പുളിപ്പില്ലാ അപ്പത്തിൻ നിർവൃതിയിൽ
കാത്തുനിന്നവർ വഴിവീഥിയിൽ
കുരുത്തോലകൾ വീശി ആർത്തുപാടി..
കുരുത്തോലകൾ വീശി ആർത്തുപാടി..

ഓശാന….. ഓശാന.. ഓശാനാ..
അത്യുന്നതങ്ങളിൽ ഓശാനാ..
ഓശാന….. ഓശാന…. ഓശാനാ..
യിസ്രായേലിൻ രാജന്…ഓശാനാ……

സീയോൻപുത്രിമാർ വിതുമ്പി കരയുന്നു
വിടപറയുവാൻ നേരമായിതാ
സ്വയമൊരുങ്ങി നീ ബെലിയേകുവാൻ
കത്തിയമർന്നയീ സ്വപ്നങ്ങൾക്കെന്നുമീ
നീ ചൊന്ന കഥകൾ ചിറകുകളായ്..
നീ ചൊന്ന കഥകൾ ചിറകുകളായ്..
(ഓശാന…ഓശാന.. ഓശാനാ…)

യെരൂശലേംപുത്രനൂ ഓശാന പാടീടാം
പരവതാനി വിരിച്ചിന്നു കാത്തിടാമൊരുങ്ങിടാം നാം
വഴിയൊരുക്കിയവൻ സ്വന്തമാക്കിടാൻ
മേലെ സ്വർഗ്ഗത്തോളം.. പറന്നുയരാൻ
നിൻ പുതുനിയമങ്ങൾ ചിറകുകളായ്..
നിൻ പുതുനിയമങ്ങൾ ചിറകുകളായ്…

(കുരുത്തോല പെരുന്നാളിൻ..)

Jeba
      Tamil Christians songs book
      Logo