കഴിവല്ലെൻ യേശു കണ്ട യോഗ്യത – kazhivallen yeshu kanda yogyatha
കഴിവല്ലെൻ യേശു കണ്ട യോഗ്യത – kazhivallen yeshu kanda yogyatha
കഴിവല്ലെൻ യേശു കണ്ട യോഗ്യത
കുറവാണെൻ യേശു കണ്ട യോഗ്യത
നിറമല്ലെൻ യേശു കണ്ട യോഗ്യത
നിറവാണെൻ യേശു കണ്ട യോഗ്യത
പണമല്ലെൻ യേശു കണ്ട യോഗ്യത
കണ്ണിൻ കണമാണെൻ യേശു കണ്ട യോഗ്യത
ഉയർച്ചയല്ലേശു കണ്ട യോഗ്യത
താഴ്ചയാണേശു കണ്ട യോഗ്യത
വളർച്ചല്ലേശു കണ്ട യോഗ്യത
എന്റെ തകർച്ചയാണേശു കണ്ട യോഗ്യത
തളിർത്തതല്ലേശു കണ്ട യോഗ്യത
വാടി വീണതാണേശു കണ്ട യോഗ്യത
തങ്കവും പൊന്നുമല്ല യോഗ്യത
തങ്ക കഷ്ടമാണേശു കണ്ട യോഗ്യത
ഭാവി എന്താകുമെന്ന വേദന
ഭാരം പേറി നടന്നതെന്റെ യോഗ്യത
ബലമല്ലെൻ യേശു കണ്ട യോഗ്യത
ബലഹീനത യേശു കണ്ട യോഗ്യത