കർത്താവിൻ കാലൊച്ച – Karthavin Kaalochha
കർത്താവിൻ കാലൊച്ച – Karthavin Kaalochha
ഇനി അല്പം നേരമില്ലേ എന്റേതായി കരുത്തുവാൻ
ഇനി അല്പം കാലമില്ലേ വിശ്രമവേളക്കായി
കർത്താവിൻ കാലൊച്ച കാതിൽ കേൾക്കുന്നെ
അവനിമ്പ സ്വരം എന്നെ മാടി വിളിക്കുന്നെ
ഉണർന്നിരിക്കുന്നു എന്റെ ഹൃദയം
സദാ ജാഗരീച്ചീടുന്നു നിനക്കായ്
പ്രാണനിലെന്റെ പ്രേമ സ്വരുപൻ മന്ത്രിച്ചിടും തൻ ഹിതം എന്റെ കാതിൽ
നവ്യ മാകും ദൂതുകൾ എന്റെ നാവിൽ… ഇനി
തുറന്നു എൻ വാതിൽ എന്റെ പ്രിയനായി
പ്രേമ പരവഷനായ് അതിവേഗം ഞാൻ
സുന്ദര രൂപനെ നിൻ വൻ കൃപ ഓർക്കുമ്പോൾ
വർണിച്ചിടാൻ വാക്കുകൾ പോരയെ
എണ്ണി തീർക്കുവാൻ നാവുകൾക്കാവതില്ലേ… ഇനി
വെണ്മയും ചുവപ്പുമുള്ളവനെൻ പ്രിയൻ
പതിനായിരങ്ങളിലതി ശ്രേഷ്ഠൻ
വാന മേഘങ്ങളെ കീറി മുറിച്ചെൻ നാഥൻ
വേഗംഎത്തും നാളുകൾ എന്റെമുമ്പിൽ
ആശ്വാസമേ ഇത് ഓർക്കുമ്പോൾ എൻ ഹൃദയെ.. ഇനി