ഇത്ര മേൽ എന്നെ സ്നേഹിപ്പാനായ് – Ithramel Enne Snehippan
ഇത്ര മേൽ എന്നെ സ്നേഹിപ്പാനായ് – Ithramel Enne Snehippan
ഇത്ര മേൽ എന്നെ സ്നേഹിപ്പാനായ്
എന്തു നീ കണ്ടെന്നുള്ളിൽ ദൈവമേ
ആഴമാം ചേറ്റിൽ ഞാൻ കിടന്നതാം
ജീവൻ നൽകി വീണ്ടെടുത്ത സ്നേഹമേ
കരയുന്ന മിഴികളിൽ ആശ്വാസമായ്
നീറുന്ന ഹൃദയത്തിൻ സന്തോഷമായ് 2
ക്രൂശുമായി നീ പോയ നേരം
നിന്നുള്ളിൽ എൻ ചിന്തയായിരുന്നു
ശാപമാകും എൻ ജീവിതത്തെ
മോക്ഷമാക്കി നീ തീർത്തു വല്ലോ
ദൈവത്തിൻ പുത്രനായ് നീ ഭൂവിൽ ജാതനായ്
നാഥാ നിൻ സ്നേഹത്തെ ഞാൻ ഓർത്തിടുന്നിതാ
കാൽകരങ്ങൾ
ആണിയാൽ തറച്ചല്ലോ
മുൾകിരീടം ശിരസ്സിൽ അണിഞ്ഞല്ലോ
ഘോരമാകും വൻ പീഠനങ്ങൾ
ഏറ്റുവല്ലോ തിരുമേനിയതിൽ
എൻ പാപം മൂലമായ്
നീ ക്രൂശിൽ യാഗമായ്
കർത്താവേ നീ എനിക്കു രക്ഷയായല്ലോ