എത്ര വളർന്നാലും എന്തൊക്കെയായാലും – Ethra Valarnnalum enthokkeyaayaalum

Deal Score0
Deal Score0

എത്ര വളർന്നാലും എന്തൊക്കെയായാലും – Ethra Valarnnalum enthokkeyaayaalum

എത്ര വളർന്നാലും എന്തൊക്കെയായാലും
ഞാൻ എന്നും നിന്റെ പൈതലല്ലേ
എത്ര അകന്നാലും എത്ര മറന്നാലും
എൻ മുഖം നിന്റെ നെഞ്ചിലില്ലേ
അറിയാതകലും ഹൃദയങ്ങളിൽ നീ
അണയുന്നു വാത്സല്യമോടെ
അറിയുന്നിതാ നിന്റെ സ്വാന്ത്വനം – (എത്ര വളർന്നാലും)

കൈവെള്ളയിൽ എൻ പേരെഴുതി നീ
ഓരോ നിമിഷവും പോറ്റിടുന്നു (2)
കൈ പിടിച്ചെന്നെന്നും കൂടെ നടത്തി
നെഞ്ചകം നീറുന്ന നൊമ്പരമൊപ്പി
ദൈവം നീ എന്നെ സൃഷ്ട്ടിച്ച ദൈവം – (എത്ര വളർന്നാലും)

അമ്മതൻ ഉദരത്തിൽ ഉരുവായിടും മുൻപേ
എന്നെ അറിഞ്ഞു നീ കാത്തിരുന്നു (2)
ആ സ്വരമെന്നെന്നും കാതോർത്തിരുന്നു
ആ മുഖമിന്നെൻറെ മാറോടു ചേർത്തു
സ്നേഹം നീ എന്നെ പോറ്റുന്ന സ്നേഹം – (എത്ര വളർന്നാലും)

    Jeba
        Tamil Christians songs book
        Logo