En Prana Naadha – എൻ പ്രാണനാഥാ
En Prana Naadha – എൻ പ്രാണനാഥാ
എൻ പ്രാണനാഥാ നിന്നിലലിയാൻ
എന്നാത്മാവു കേഴുന്നു
ജീവനെൻപേർക്കായ് വെടിഞ്ഞു നീ
കാൽവരിയിൻ ക്രൂശതിൽ
കാൽവരിയിൽ ജീവനേകി
പാപിയെന്നെ നേടുവാൻ
പാവനൻ നീ പാപമായി
പാടിടും നിൻ സ്നേഹം എന്നും ഞാൻ
ദൂരവേ പോയാടു പോലെ ഞാൻ
ആടലോടുഴന്നീടവേ
തേടി വന്നു, ജീവൻ തന്നു
മാറിലണച്ചു നീ സ്നേഹമായ്
എന്നിലൊടുങ്ങാത്ത നിന്റെ സ്നേഹം
എന്റെ ജീവന്റെ പൊൻ വെളിച്ചം
ജീവനൊടുങ്ങും നേരം വരെയും
പിൻഗമിച്ചീടും മോദമായ്