Eeswarane thedi njaan nadannu – ഈശ്വരനെ തേടി ഞാൻ നടന്നു

Deal Score+1
Deal Score+1

ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ

എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ…

കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല പതഞ്ഞുപോയി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി

അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം
സ്നേഹമാണീശ്വരന്റെ രൂപം

Tags:

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo