എബനേസറേ – Ebinesare Malayalam Version
എബനേസറേ – Ebinesare Malayalam Version
ഞാനും എൻ വീടും
എൻ കുടുംബവുമൊന്നാകെ
നിരന്തരം നന്ദിയേകും (2)
ഒരു കുഞ്ഞായി വഹിച്ചല്ലോ നന്ദി
ഞാൻ തകരാതെ കാത്തല്ലോ നന്ദി (2)
എബനേസറേ… എബനേസറേ…
ഇന്നുവരെ എന്നെ വഹിച്ചവനെ
എബനേസറേ… എബനേസറേ…
ഓർമ്മയിൽ എന്നും ഉള്ളവനെ
നന്ദി നന്ദി നന്ദി
ഹൃദയത്തിൽ വഹിച്ചല്ലോ നന്ദി
നന്ദി നന്ദി നന്ദി
കുഞ്ഞായി വഹിച്ചല്ലോ നന്ദി
ഒന്നുമില്ലാതുള്ള എന്നുടെ ജീവിതം
നന്മയാൽ നിറച്ചല്ലോ നീ (2)
ഒരു തിന്മയും തീണ്ടാതെ എന്നെ
കാത്ത സ്നേഹമുള്ളപ്പൻ വേറില്ല (2)
അന്നന്നു വേണ്ടുന്ന കാര്യങ്ങളിൽ
നിൻ പൊൻ കരം നീട്ടിയല്ലോ (2)
നീ നടത്തിടും വിധങ്ങളെ ചൊല്ലാൻ
മതിയായ വാക്കുകൾ ഇല്ല (2)
ജ്ഞാനികൾ മധ്യത്തിൽ വിഡ്ഢിയാം എന്നെയും
ഉയർത്തിയതത്ഭുതമേ (2)
ഞാൻ ഇതിനൊന്നും യോഗ്യനെയല്ല
ഇത് കൃപയല്ലാതൊന്നുമേയല്ല (2)