Doorathu kaanunne shobhithamaam – ദൂരത്ത് കാണുന്നേ ശോഭിതമാം
Doorathu kaanunne shobhithamaam – ദൂരത്ത് കാണുന്നേ ശോഭിതമാം
ദൂരത്ത് കാണുന്നേ ശോഭിതമാം ഗേഹം
ഈ നേരം കടന്നുപോം പാരം ഞാനെത്തിടും
എൻ കണ്ണീര് തോർന്നിടും കണ്ണിമയ്ക്കും വിധം
മന്നിലെ ദുഃഖങ്ങൾ ഈ മണ്ണിലടിഞ്ഞിടും
ഉറ്റവരാകിലും മുറ്റും പിരിഞ്ഞിടും
മൃത്യുവിൻ പാത ഞാനൊറ്റയ്ക്ക് പോകിലും
അക്കരെ നാടതിൽ എത്തിടുവോളവും
അപ്പന്റെ പൊൻകരം ചുറ്റും പൊതിഞ്ഞിടും
ലോകേ ഞാനേൽക്കുമീ പാടുകളൊക്കെയും
ക്ഷീണം വരുത്തിയെൻ ദേഹം ക്ഷയിക്കിലും
വിണ്ണിലെ തേജസ്സിൽ മിന്നി വിളങ്ങിടും
വിണ്ണിൻ ശരീരമെൻ മുൻപിൽ ഞാൻ കാണുന്നു
തുമ്പങ്ങളെന്നുമെൻ മുൻപിലെന്നാകിലും
കമ്പമമില്ലേഴയ്ക്ക് ഇമ്പങ്ങളോടിഹെ
സങ്കടങ്ങൾ തന്ന പങ്കപ്പാടൊക്കെയും
തങ്കത്തിരുമുഖം മുൻപിൽ മറഞ്ഞിടും