Chankile chorayal – ചങ്കിലെ ചോരയാൽ

Deal Score+1
Deal Score+1

Chankile chorayal – ചങ്കിലെ ചോരയാൽ

ചങ്കിലെ ചോരയാൽ ചങ്കായ ദൈവം
എൻ ചങ്കിലെ സങ്കടമറിയും
നെഞ്ചിലെ സ്പന്ദനം ഇഞ്ചിടർന്നാലും
തൻ നെഞ്ചോടുചേർക്കുമവൻ…
സ്വന്തബന്ധങ്ങൾ നൊമ്പരമായാൽ
സാന്ത്വനം നിൻ സന്നിധി…
ചങ്കിലെ ചോരയാൽ ചങ്കായ ദൈവം
എൻ ചങ്കിലെ സങ്കടമറിയും
നെഞ്ചിലെ സ്പന്ദനം ഇഞ്ചിടർന്നാലും
തൻ നെഞ്ചോടുചേർക്കുമവൻ…

ഇടനെഞ്ചിലിടമേകിയ ഉടയവരെവിടെ…
ഇടവട്ടം തേടി ഇടറും നെഞ്ചം
കൂടെ നടന്നവർ കൂടെയില്ല….
കൂട്ടിനോ കാണുന്നെൻ നിഴൽ മാത്രം
ഏകാകിയാമെൻ ഏകാശ്രയം നീ…
ഏകാന്തയാമങ്ങളിൽ…
ഏകാധി നാഥാ… ഏതും ഗ്രഹിക്കും
എന്നേകാന്ത കൈവല്യമേ…
സ്വന്തബന്ധങ്ങൾ നൊമ്പരമായാൽ
സാന്ത്വനം നിൻ സന്നിധി…
ചങ്കിലെ ചോരയാൽ ചങ്കായ ദൈവം
എൻ ചങ്കിലെ സങ്കടമറിയും
നെഞ്ചിലെ സ്പന്ദനം ഇഞ്ചിടർന്നാലും
തൻ നെഞ്ചോടുചേർക്കുമവൻ…

മിത്രമെന്നോർത്തവർ പിരിയുന്നു
മാത്രകൾ രോദനം പേറുന്നു…
നിനവെല്ലാം കനവിൽ കനൽമലയായ്
നിനയാതെ നിലയാതെ എരിയുന്നു…
നിറനീർക്കണങ്ങൾ നീക്കിയെൻ നയനം
നിറനിലാക്കണിയാക്കുമോ….
നീറും മനസ്സിൻ മുറിക്കൂട്ടി ജീവൻ
നിറയും നിറകതിരാക്കുമോ…
സ്വന്തബന്ധങ്ങൾ നൊമ്പരമായാൽ
സാന്ത്വനം നിൻ സന്നിധി…
ചങ്കിലെ ചോരയാൽ ചങ്കായ ദൈവം
എൻ ചങ്കിലെ സങ്കടമറിയും
നെഞ്ചിലെ സ്പന്ദനം ഇഞ്ചിടർന്നാലും
തൻ നെഞ്ചോടുചേർക്കുമവൻ…
സ്വന്തബന്ധങ്ങൾ നൊമ്പരമായാൽ
സാന്ത്വനം നിൻ സന്നിധി…
ചങ്കിലെ ചോരയാൽ ചങ്കായ ദൈവം
എൻ ചങ്കിലെ സങ്കടമറിയും
നെഞ്ചിലെ സ്പന്ദനം ഇഞ്ചിടർന്നാലും
തൻ നെഞ്ചോടുചേർക്കുമവൻ…
തൻ നെഞ്ചോടുചേർക്കുമവൻ…
തൻ നെഞ്ചോടുചേർക്കുമവൻ

    Jeba
        Tamil Christians songs book
        Logo