Bhojanamyinnu nadhan song lyrics – ഭോജനമായിന്നു നാഥൻ
Bhojanamyinnu nadhan song lyrics – ഭോജനമായിന്നു നാഥൻ
ഭോജനമായിന്നു നാഥൻ
എന്നിലാഗതമാകുന്ന നേരം
ഹൃദയാന്തരാളത്തിലെങ്ങോ
ഒരു പനിനീർ മലരിൻ്റ തേങ്ങൽ – 2
ശുദ്ധിയെഴും കരം തൊട്ടാൽ ഈ ഞാൻ
പത്തരമാറ്റാകും നൂനം
പാരാകുമീയിടത്തെന്നും ഞാൻ
പാഴിലയാകാതിരിക്കും
ഞാൻ പാഴിലയാകാതിരിക്കും
വെൺമയെഴും കൺതുറന്നാൽ ഈ ഞാൻ
വെൺമഞ്ഞായിടും നൂനം
തെളിവാർന്ന താരകം പോലെ ഞാൻ
ജീവൻ്റെ വൃക്ഷത്തിൽ മിന്നും
ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും