ആശ്ചര്യമേയിതു ആരാൽ – Ascharyameyithu Aaral Varnichidam

Deal Score0
Deal Score0

ആശ്ചര്യമേയിതു ആരാൽ – Ascharyameyithu Aaral Varnichidam

ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
കൃപയെ കൃപയെ കൃപയെ കൃപയെ
ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്

ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്
സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും;-

ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചീടുവാനേറ്റ‍ു കഷ്ടം
കരുണ്യനായകൻ കാൽവറി ക്രൂശിൽ
കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ;-

ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ
ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ
ഉറ്റ സഖിപോലും ഏറ്റ‍ുകൊൾവാനായ്
ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം;-

കാൽകരങ്ങൾ ഇരുമ്പാണികളാലെ
ചേർത്തടിച്ചു പരനെ മരക്കുരിശിൽ
തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻ
ഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു;-

എന്തു ഞാനേകിടും നിന്നുടെ പേർക്കായ്
ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോ
ഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽ
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും;-

Ascharyameyithu Aaral Varnichidam song lyrics in english

Ashcharyameyithu aral varnichidam
Krupaye krupaye krupaye krupaye
Chinthiyallo swantha rekthamenikkay
Krupaye krupaye krupaye krupaye

Chantham chinthum thiru meni en perkkay
Swanthamaya ellatteyum vedinju
Bendhamillatha ee eazhaye orthu
Veendeduthu enneyum enneyum enneyum

Doorathirunna ee dohiyam enne
Charathanachiduvan eattu kashtam
Karunya nayakan kalvary krushil
Kattiyatham anpithi anpitho anpitho

Enthu njan eakidum ninnude perkkay
Chinthikkukil verum eazha njan allo
Onnum enikkini venda ee paril
Ninne mathram sevikkum sevikkum sevikkum

    Jeba
        Tamil Christians songs book
        Logo