Arumayulleshuve kurishil – അരുമയുള്ളേശുവേ കുരിശിൽ

Deal Score0
Deal Score0

Arumayulleshuve kurishil – അരുമയുള്ളേശുവേ കുരിശിൽ

അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻ
ജീവനെ വീണ്ട രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
ദുർഘടമലകൾ കടന്നു വരുന്നേ

വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
ഉടയവനേ നിന്‍റെ തിരുമുഖം കാൺമാൻ
അടിയനെ വഴിയിൽ പലവിധയാപത്തിൻ
നടുവിൽ നീ നടത്തി പരിപാലിച്ചു

അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ
ഓമനയുള്ളെൻ രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ

കീറിയ വസ്ത്രവും നാറുന്ന ദേഹവും
പൊഴിയുന്ന കഷണവും എന്നുടെ പ്രിയനെ
ലാസറെ പോലെനിക്കീധരയേകിലും
അരുമയുള്ളേശുവേ നിന്നെ മതിയേ

വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
സിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലും
രക്ഷകനേശുവേ കാരുണ്യവാനേ
നിശ്ചയമായെനിക്കവിടുത്തേ മതിയേ

വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
റോമയിൽ പോകയോ തടവിൽ ഞാൻ ആകയോ
അടികളും ഇടികളും പഴികളും ദുഷികളും
അരുമയുള്ളേശുവിൻ പേരിൽ ഞാൻ സഹിക്കാം

പോകുന്നു ഞാൻ എന്‍റെ പ്രേമസഖി നിന്‍റെ
മാറിൽ വസിച്ചെന്‍റെ വീടൊന്നു കാൺമാൻ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ

Arumayulleshuve kurishil song lyrics in english

Arumayulleshuve kurishil marichen
Jeevane veenda rakshithave
Sakalavum marannu njan sakalavum vedinju njan
Durkhada malakal kadannu varunne

Veedum marannu njan naadum marannu njan
Udayavane ninte thiru mukham kaanan
Adiyane vazhiyil palavidha aapathil
Naduvil nee nadathy paripaalichu

Appanekkaalumen ammayekkaalumen
Omanayullen rakshithave
Sakalavum marannu njan sakalavum vedinju njan
Arumayulleveshuve ninne mathiye

Keeriya vasthravum naarunna dhehavum
Pozhiyunna kashanavum ennude priyane
Lasare pol ennikueedharayekilum
Arumayulleshuve ninne mathiye

Veettil marikkayo kaattil poi chakayo
Romayil pokayo thadavil njan aakayo
Adikalum idikalum pazhikalum dhushikalum
Arumayulleshuvin peril njan sahikkam

    Jeba
        Tamil Christians songs book
        Logo