അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ – Amme Mathave en nallorammaneeye

Deal Score+1
Deal Score+1

അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ – Amme Mathave en nallorammaneeye

അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ
കാരുണ്യത്തിൻ കടലാകും എന്റെനല്ലൊരമ്മേ
യേശുവിൻ തായയാകും എന്റെനല്ലൊരമ്മേ
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)

ജീവിത ക്ലേശങ്ങളാൽ ഏകാന്തപഥി-
കയായ് ഞാൻ നടന്നിടുമ്പോൾ (2)
എന്നെ കൈപിടിച്ച് മാറോടുചേർത്തണച്ചു
നെറുകയിൽ മുത്തങ്ങൾ നല്കിയമ്മ(2)
യേശുവിൻ തായയാകും എന്റേനല്ലൊരമ്മേ

പാപികളാം ഞങ്ങൾതൻ…
ഹൃത്തിൽ വിടരുമൊരു സൗരഭjമേ(2)
നന്മയാൽ കോർത്തോരു
പൂ മുത്തുമാല ഞാൻ
നിനക്കായ് എന്നും നൽകാം അമ്മേ(2)
യേശുവിൻ തായയാകും എന്റേനല്ലൊരമ്മേ

അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)
വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ
കാരുണ്യത്തിൻ കടലാകും എന്റെനല്ലൊരമ്മേ
യേശുവിൻ തായയാകും എന്റെനല്ലൊരമ്മേ
അമ്മേ മാതാവേ എൻ നല്ലൊരമ്മനീയെ(2)

    Jeba
        Tamil Christians songs book
        Logo