ആശ്വാസദായകൻ യേശുപരാ – Aaswasadayakan Lyrics
ആശ്വാസദായകൻ യേശുപരാ – Aaswasadayakan Lyrics
ആശ്വാസദായകൻ യേശുപരാ
നീ എന്റെ സങ്കേതമാം
ഈ മരുയാത്രയിൽ നിൻ തിരു സ്നേഹം
എന്നെന്നും ആശ്വാസമാം
ചൂടേറുമീ മരുയാത്രയിൽ
കൂടെന്നും നൽ തുണയായ്
വഴികാട്ടി നടത്തെന്നെ അന്ത്യം വരെ
കൈ വിടാതെ യേശുനാഥാ
കണ്ണിൻമണിപോലെ കാത്തീടണേ
കൂരിരുൾ മൂടും നേരവും
ആത്മാവിൻ ശക്തി പകർന്നിടണേ
അങ്ങേ മാർവ്വിൽ ചാരുവാൻ
aaswasadaayakan yeshuparaa malayalam christian song lyrics