aasrayamaarundu aaswasamengundu – ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്

Deal Score+1
Deal Score+1

aasrayamaarundu aaswasamengundu – ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്

ഹേ! ഹേ! ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്
യേശുവല്ലാതുണ്ടോ ആശ്രിതർക്കഭയമായ് –
ക്രിസ്തേശുവല്ലാതുണ്ടോ?
ആശ്രിതർക്കഭയമായ് (2)

  1. ദൃഷ്ടികളുയർത്തി ഞാൻ ഗിരിശൃംഗങ്ങളിലേക്ക്
    ദൃശ്യ സംസർഗ്ഗത്തിനായി ചൊല്ലിടും സഹായത്തെ -ഹേ! ഹേ!
  2. ഉയരെ കാണുന്നെൻ ഉലകിന്നുടയോനെ
    ഉതവി തന്നു ദിനം ഉയിരോടെ നടത്തുന്നോൻ – ഹേ!ഹേ!
  3. പാലകൻ ഭവൽഗുരു വലഭാഗെ തണലായി
    പാലിക്കുമെൻ പ്രാണനെ രാവിലും പകലിലും – ഹേ!ഹേ!
  4. പാരിൽ ഞാൻ പാർത്തിടുമ്പോൾ പരലോകനാഥൻ മൂലം
    പകലോനും തിങ്കളുമെൻ ബാധയായ് ഭവിക്കില്ല – ഹേ! ഹേ
  5. നിശയോ പകലെന്നോ ഭേദമെന്നിയെയെന്നും
    യേശു എൻ പാദങ്ങളെ ഇടറാൻ വിടുകില്ല – ഹേ!ഹേ!
  6. നിദ്രയോ ആലസ്യമോ ലേശമില്ലാതെയുള്ള
    ദിവ്യജനേശ്വരാ നിൻ ഭവ്യ ഗുണങ്ങളാലെ – ഹേ!ഹേ!
  7. എൻ ഗമനാഗമനം പ്രാണനു തുല്യമായി
    എന്നേക്കും പാലിക്കു മെൻ യാഹ്വേ സ്തുതി നിനക്ക് – ഹേ!ഹേ!
    Jeba
        Tamil Christians songs book
        Logo