yeshuvin jananam sarvvajanathaykkum song lyrics – യേശുവിൻ ജനനം സർവ്വജനതയ്ക്കും

Deal Score0
Deal Score0

yeshuvin jananam sarvvajanathaykkum song lyrics – യേശുവിൻ ജനനം സർവ്വജനതയ്ക്കും

യേശുവിൻ ജനനം സർവ്വജനതയ്ക്കും മഹാ സന്തോഷം
യേശുവിൻ ക്രൂശുമരണം വിശ്വസിക്കുന്നവർക്കുരക്ഷ
യേശുവിൻ ഉദ്ധാനം വിശുദ്ധർക്ക് പുതുജീവൻ
യേശുവിൻ സാന്നിധ്യം നിത്യതയിലേക്കുള്ള പാത

Chorus
ആരാധനക്കും സ്തുതിക്കും പുകഴ്ചക്കും
യോഗ്യൻ നീ മാത്രമെന്നേശുവേ
നീ കൃപയും കരുണയും ക്ഷമയും
ദയാ സമ്യദ്ധിയുമുള്ളവൻ

യേശുവിൻ പുണ്യനിണം നഷ്ടമായോരാത്മാവിനെ നൽകി
ദൈവത്തോടു നിരപ്പാക്കി
യേശുവിൻ പുണ്യനിണം തിന്മയിൽ നിന്നെന്നെ വീണ്ടെടുത്തു
പാപം ചെയ്യാതെ എന്നെന്നും സൂക്ഷിക്കുന്നു

ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

യേശുവിൻ തിരുരക്തം എന്നെ ശുദ്ധീകരിക്കുന്നു,
എൻ ഭവനത്തെ അനുഗ്രഹിക്കുന്നു,
യേശുവിൻ തിരുരക്തം എൻ സമ്പത്തിനെ കൃപയാൽ നിറക്കുന്നെൻ-
പ്രവർത്തിയെ മാനിക്കുന്നു

Chorus
ആരാധനക്കും സ്തുതിക്കും പുകഴ്ചക്കും
യോഗ്യൻ നീ മാത്രമെന്നേശുവേ
നീ കൃപയും കരുണയും ക്ഷമയും
ദയാ സമ്യദ്ധിയുമുള്ളവൻ
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ..
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ.

    Jeba
        Tamil Christians songs book
        Logo