ഹാ പാലും തേനും ഒഴുകും – Ha Paalum Thenum Ozhukum
ഹാ പാലും തേനും ഒഴുകും – Ha Paalum Thenum Ozhukum
ഹാ പാലും തേനും ഒഴുകും
വൻ ഭാഗ്യ ദേശത്തെത്തി ഞാൻ
എൻ ക്ലേശമാകെ നീങ്ങിപ്പോയ്
വൻ രാത്രി പോയ് പ്രഭാതമായ്
ഭാഗ്യ തലം എൻ ഇമ്പസ്ഥലം
വൻ പാർവ്വതാഗ്രെ നിന്നു ഞാൻ
കാണുന്നതാണങ്ങേക്കരെ എൻ പാർപ്പിടം
എൻ രക്ഷകൻ ഒരുക്കിയോർ നൽഭവനം
ഹാ സുന്ദരം സ്വർഗ്ഗ പുരം
ഹാ പച്ച വൃക്ഷം പൂക്കുന്നു
കാറ്റും സുഗന്ധം വീശുന്നു
നാനാ സൗരഭ്യ പുഷ്പങ്ങൾ
ഉണ്ട് ജീവനിൻ തീരത്തു
ഹാ കാറ്റിലോർ ഇമ്പസ്വരം
കേൾക്കുന്നു ദൂതരിൻ സ്വരം
വെള്ളങ്കിക്കാരും ചേർന്നങ്ങു
പാടുന്നു രക്ഷ സംഗീതങ്ങൾ
എൻ രക്ഷകൻ പ്രശാന്തമായ്
സ്വൈര്യ സല്ലാപം ചെയ്തെൻറെ
കൈ പിടിച്ചു നടത്തുന്നു
സ്വർഗ്ഗപുരത്തിൽ അക്കരെ