Kandaal Aalariyathavanaay song lyrics – കണ്ടാൽ ആളറിയാത്തവനായി

Deal Score0
Deal Score0

Kandaal Aalariyathavanaay song lyrics – കണ്ടാൽ ആളറിയാത്തവനായി

കണ്ടാൽ ആളറിയാത്തവനായി
നിൻ തിരുരൂപം മാറ്റിയല്ലോ
എൻ ജീവനെ നേടിടുവാനായി
നിൻ ജീവനെ നീ ഏകിയല്ലോ

Kandaal Aalariyathavanaay
Nin Thiruroopam maatiyallo
En jeevane nediduvanaay
Nin Jeevane ne ekiyallo

എൻ പാപഭാരം മാറ്റിടുവാൻ
എൻ രോഗമെല്ലാം നീക്കിടുവാൻ (2)
എൻ ശാപമെല്ലാം അഴിച്ചിടുവാൻ
എനിക്കായ് നീ മരിച്ചുയർത്തു (2)

En paapa bhaaram maateeduvaan
En rogamellam neekkeeduvaan (2)
En shaapamellam Azhicheeduvaan
Enikkay ne marichuyarthu (2)

ഹാ ഹാ ഹാ ലേലുയ്യ…
ഹാ ഹാ ഹാ ലേലുയ്യ…
ഹാലേലുയ ഹാലേലുയ
ഹാ ലേലുയ്യ…

Ha ha ha lelujha…
Ha ha ha lelujha…
Hallelujha Hallelujha
Ha lelujha….

ഒരു കണ്ണിനും ദയയില്ലാതെ
ഒരു കാതും ആ വിളി കേൾക്കാതെ (2)
ഒരു ഹൃദയവും നിന്നെ ഓർക്കാതെ
മൗനമായ് നീ സഹിച്ചെല്ലാം..(2)

Oru kanninum dayayillaathe
Oru kaathum aah vili kelkkathe (2)
Oru hrudayavum ninne orkkaathe
Mounamaay nee sahichellam (2)

(Ch)

നിൻ രക്തത്തിൻ തുള്ളികളാലെൻ
പാപത്തിൻകറകൾ മാഞ്ഞങ്ങ്പോയി(2)
പരിഹാസിതനായ് നിന്ദിക്കപ്പെട്ടു
എന്നെ മാനിച്ചിടാനായ് (2)

Nin rakthathin thullikalaalen
Paapathin Karakal Maanjangupoy (2)
Parihaasithanaay nindikkapettu
Enne maanichidanaay (2)

(Ch)

പ്രാണൻ വെടിയുമാ നേരത്തിലും
ക്രൂശിൽ കിടന്നെന്നെ ഓർത്തവനേ (2)
ഈ ബന്ധമിങ്ങനെ നിലനിന്നീടാൻ
വേറെന്തു വേണമേഴയ്ക്ക്(2)

Praanan vediyuma nerathilum
Krooshil kidannenne orthavane (2)
Ee bandhamingane nilaninnidaan
Verenthu venamezhakk (2)

(Ch)

Jeba
      Tamil Christians songs book
      Logo