Mrityuvilum Piriyaatha Sneham – മൃത്യുവിലും പിരിയാത്ത സ്നേഹം

Deal Score0
Deal Score0

Mrityuvilum Piriyaatha Sneham – മൃത്യുവിലും പിരിയാത്ത സ്നേഹം

മൃത്യുവിലും പിരിയാത്ത സ്നേഹം.
യേശു അപ്പാ നിൻ മാതുര്യ സ്നേഹം.
ചങ്കു പിളർന്നെന്നെ നേടിയ സ്നേഹമേ.
വർണ്ണിപ്പാൻ ആവതില്ലേ.

അങ്ങില്ലാതെ ജീവിപ്പാൻ എനിക്കാവില്ലെൻ യേശുവേ. എൻ ജീവന്റെ ഉറവിടമേ അങ്ങില്‍ ചേരുന്ന നാൾ വരെയും..

നിന്നതും ഇന്നു നിൽക്കുന്നതും ഞാൻ.
യേശു അപ്പാ നിൻ ദയ ഒന്നു മാത്രമേ..
പുകഴുവാൻ എന്നിൽ ഒന്നുമില്ലേ.
വൻ കൃപയാൽ എന്നെ നടത്തുന്ന സ്നേഹമേ.

(അങ്ങില്ലാതെ ജീവിപ്പാൻ…)

ചതഞ്ഞ ഓടയായി തീർന്നെങ്കിലും ഞാൻ.
പുകയുന്ന തിരിയായ് മാറിയപ്പോഴും എന്നെ.
ഒടിക്കാതെ കെടുത്താതെ കരുതിയ നാഥനെ. നന്ദിയാൽ പാടിടും എൻ ജീവ കാലമെല്ലാം

(അങ്ങില്ലാതെ ജീവിപ്പാൻ…)

Jeba
      Tamil Christians songs book
      Logo