Karuthum – കരുതും കരുണാമയനേശു

Deal Score0
Deal Score0

Karuthum – കരുതും കരുണാമയനേശു

കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ (2)
തിരയാൽ തീരമറിയതായോ ?
ഇരുളിൽ വഴിയറിയതായോ ?

മനസ്സേ, നീ സ്വസ്ഥമായിരിക്ക !
ഉടയോൻ നിന്നരികിലില്ലേ ? (2)

കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ

1. ചെറുകുരികിലിനെയും നന്നായറിയുന്നവൻ (2)

നടത്തും നിന്നെ ഓരോ ദിനവും
തീർത്തുതരും നിന്റെ ആവശ്യമെല്ലാം (2)

മനസ്സേ, നീ സ്വസ്ഥമായിരിക്ക !
ഉടയോൻ നിന്നരികിലില്ലേ ?

2. ഉരുവാകും മുൻപേ നിൻ നാളെയെ എഴുതിയവൻ
നീ പോകും മുൻപേ നിൻ ഓരോ ചുവടും
നിനക്കായി നടന്നവനെ നോക്കുക

മനസ്സേ, നീ സ്വസ്ഥമായിരിക്ക !
ഉടയോൻ നിൻ മുൻപിലില്ലേ ?

Jeba
      Tamil Christians songs book
      Logo