മരുഭൂമിയിൽ വിജനതയിൽ – marubhoomiyil vijanathayil song lyrics
മരുഭൂമിയിൽ വിജനതയിൽ – marubhoomiyil vijanathayil song lyrics
മരുഭൂമിയിൽ, വിജനതയിൽ
ഏകനായി ഈശോ പ്രാർത്ഥനയിൽ
ഉപവസിച്ചു നാല്പത് ദിനരാത്രങ്ങൾ
നമ്മൾതൻ രക്ഷക്കായി
പാപങ്ങൾക്ക് ബലിയായി
CH: കൃപയുള്ള നാഥാ, പഠിപ്പിക്കണമേ
എന്റെ പാപങ്ങളോർത്ത് വിലപിച്ചീടുവാൻ-2
പരീക്ഷകനോടങ്ങ് വിജയിച്ച പോലെ
പാപത്തെ/ ജയിക്കുവാൻ ശക്തി നൽകണ
തിന്മയോട് പൊരുതുവാൻ ബലം നൽകണേ
വിശുദ്ധവചനത്തിന്റെബലം നൽകണേ -2
CH: കൃപയുള്ള നാഥാ, പഠിപ്പിക്കണമേ
എന്റെ പാപങ്ങളോർത്ത് വിലപിച്ചീടുവാൻ-2
അങ്ങേ/ പീഡ സഹനത്തിന്റെ /ഈ നാളുകളിൽ,
അനുതാപ ഹൃദയം നീ എനിക്കേകണെ
പ്രലോഭനത്തിൽ വീണിടാതേ കാത്തുകൊള്ളേണ
ഉപവാസത്തോടെ പ്രാർത്ഥിക്കുവാൻ ശക്തി നൽകണേ -2