കാരിരുമ്പിൻ ആണികളാൽ നോവും നേരം – KAARIRUMBIN AANIKALAAL

കാരിരുമ്പിൻ ആണികളാൽ നോവും നേരം
എന്നെ ഓർത്തു തേങ്ങിയോനെ
ദേഹമെന്ന തിരശ്ശീല ചിന്തീ വീണ
നിന്റെ ശുദ്ധരക്തത്താലേ

യേശുവേ നാഥനേ നീ എന്നേ
വീണ്ടെടുത്തതാലേ ഇന്ന്
യേശുവേ നാഥനേ നിന്നെ
ഞാൻ വണങ്ങിടുന്നേ

ദൈവകുമാരൻ മഹിമ കണ്ടു
നവയെരുശലേമിൽ
തങ്കത്തെരുവിൽ തൻ പ്രിയർ പാടും
നിത്യാനന്ദത്തോടെ
(യേശുവേ നാഥ…)

സർവ്വ ലോകത്തിൻ പാപവും ശാപവും
നീക്കിടുന്ന എൻ പരനേ
നിന്റെ അടിപ്പിണരാലേ എൻ ദേഹവും
സൗഖ്യമായി തമ്പുരാനേ
(യേശുവേ നാഥ…)

യേശുവിൻ കൂടെ വാഴുവാനായി
യോഗ്യനായ് തീരുവാൻ
ക്രൂശിതനായ തന്നെ ധരിച്ചും
യാത്രചെയ്തിടും ഞാൻ
(യേശുവേ നാഥ…)

We will be happy to hear your thoughts

      Leave a reply