Maratha Vagdatham – വാഗ്‌ദത്തങ്ങൾ മാറുകില്ലാ
വാഗ്‌ദത്തങ്ങൾ മാറുകില്ലാ
എന്റെ വാഗ്ദത്തങ്ങൾ മാറുകില്ല
വാക്കു തന്നവൻ എന്നെ മറക്കുകില്ലാ
ഒരിക്കലും കൈവിടുകില്ലാ
അസാധ്യമായതൊന്നുമില്ലാ..(4 )
അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ
എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ
1.അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ
തലമുറകൾ നൽകി അനുഗ്രഹിച്ചു
മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി
എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല
പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ
2.യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ
സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ
എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല
പ്രാപിച്ചീടും ഞാൻ അത്
അസാധ്യമായതൊന്നുമില്ലാ..(4 )
അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ
എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ
- சின்னஞ்சிறு தீபம் – Chinnajsiru Deepam
- இவ்வுயர் மலைமீதினில் – Evvuyar Malai Meethinil
- நித்தம் நித்தம் பரிசுத்தர் – Niththam Niththam Parisuththar
- கர்த்தர் தம் ஆசி காவல் – The Lord bless Thee
- மங்களம் ஜெயமங்களம் – Mangalam Jeyamangalam