ഗോശാലയിൽ പൊൻപൈതലായ്
ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ
എൻ നെഞ്ചിലും കൺകോണിലും
കണ്ണീരുമായ്കാനുണ്ണീ പിറന്നൂ
ആരോമൽ പൂംപൈതലേ
എൻ കരളുനുള്ളിലെ കദനമാറ്റുവാൻ വായോ
നിൻ ഭരണമേൽക്കുവാൻ കനിവു
ദാസർക്കു തായോ -ഓ
പൊൻപൈതലായ്, ഗോശാലയിൽ
ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ
നിന്മൊഴിയിൽ സ്വർലോകത്തിൻ
നാൾവഴികൾ കാണുന്നു ഞാൻ
പുഞ്ചിരിയാൽ പുൽക്കൂടിനെ
അഞ്ചിതമായി തീർത്തല്ലോ നീ
വീണമീട്ടി വന്നിതാ
വാനദൂതർ മണ്ണിതിൽ
ഉണ്ണിയേ നിൻ തൂമുഖം
കാണുവാനായി നിന്നിതാ
ഹൃദയം മുഴുവൻ പാടുന്നല്ലോ
രാരീരം രാരീ രാരോ
ഗോശാലയിൽ പൊൻപൈതലായ്
ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ
ആ ആ.
ആടുകളേ പുൽമേടതിൽ
ഞാൻ മറന്നു പോന്നേനിതാ
തേടുകയായ് ഉണ്ണീശോയേ
പാവനമാം നീയാംധനം
എന്റെ കണ്ണിൻ മുന്നിലെ
ദിവ്യസ്നേഹ നിർജലി
അങ്ങുമാത്രം പൈതലേ
ആത്മസ്നേഹ തീർത്ഥമേ
അധരം മുഴുവൻ സ്തുതി മാത്രമായ്
രാരീരം രാരീ രാരോ