Bethlahem Puriyilayi Vannu Pirannorunni Yeshu – ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു

Deal Score+2
Deal Score+2

ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു
ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ്
വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2)

പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം
പാട്ടു പാടി ഘോഷിച്ചീടാം – ഇന്ന് – ആർത്തുപാടി ഘോഷിച്ചീടാം (2)

രാജാധിരാജാവാം ശ്രീയേശുനാഥന്റെ
തൃപ്പാദം കുമ്പിട്ടീടാം (2)
ആമോദരായിന്നു ആനന്ദഗീതികളാൽ
സാമോദം വാഴ്ത്തിപ്പാടാം
പോയിടാം കൂട്ടരേ….

അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
രാജനെ വന്ദിക്കുന്നു
പോയിടാം കൂട്ടരെ

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo